

സ്കൂളിനെതിരേ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യൽ ബ്രാഞ്ച്
പാലക്കാട്: മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ചതിൽ പാലക്കാട് ജില്ലയിലെ സ്കൂളിനെതിരേ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ ഇക്കാര്യം മറച്ചുവെച്ചു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാന്‍റ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. വിദ്യാർഥി സഹപാഠിയോട് പറഞ്ഞ ഡിസംബർ 18ന് തന്നെ സ്കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നു.
പീഡനവിവരം മറച്ചുവെച്ച്, അധ്യാപകനെ സംരക്ഷിക്കാനാണ് സ്കൂൾ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സ്കൂളിനെതിരേ നടപടിയെടുക്കാനാണ് സപെഷ്യൽ ബ്രാഞ്ചിന്‍റെ നീക്കം.
19ന് അധ്യാപകനെതിരേ മാനേജ്മെന്‍റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നിട്ട് സംഭവം പൊലീസിലോ, ബന്ധപ്പെട്ട അധികാരികളെയോ അറിയിച്ചില്ല. സ്കൂളിലെ പ്രധാന അധ്യാപകൻ, മാനേജ്മെന്‍റ് പ്രതിനിധികൾ എന്നിവരോട് ഹാജരാകാൻ പൊലീസ് നിർദേശം നൽകും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുത്തേക്കും. സംസ്കൃത അധ്യാപകൻ അനിലാണ് എസ് സി വിഭാഗത്തിൽപ്പെട്ടആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ച് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്ത് വന്നത്. നവംബർ 29നാണ് സംഭവം നടന്നത്. അധ്യാപകനെതിരേ പോക്സോ വകുപ്പ് അടക്കം ചുമത്തി അറസ്റ്റ് ചെയ്തു.