പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തു; യുവതിയെ പരസ്യമായി മർദിച്ച കാമുകൻ അറസ്റ്റിൽ‌

പരാതിക്കാരിയായ യുവതിയുമായി 2 വർഷത്തോളമായി പ്രതി പ്രണയത്തിലായിരുന്നു
boyfriend arrested for publicly beating girlfriend throwing
പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തു; യുവതിയെ പരസ്യമായി മർദിച്ച കാമുകൻ അറസ്റ്റിൽ‌file image
Updated on

മലപ്പുറം: പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്‍റെ പേരിൽ യുവതിയെ പരസ്യമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ് (20) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയുമായി 2 വർഷത്തോളമായി പ്രതി പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച വഴക്കിനെ തുടർന്ന് ഫോൺ തല്ലിപ്പൊട്ടിക്കുകയും കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ 17,000 രൂപയുടെ നഷ്ടം ഉണ്ടായതായും മാനഹാനിയുണ്ടായതായും പരിക്കേറ്റതായുമാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com