
തിരുവനന്തപുരം: എറണാകുളത്തെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം ഉയർന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തവും വിഷപ്പുകയും ഇന്ന് നിയമസഭയിൽ ചർച്ചയായി. തീപിടുത്തത്തെ സംബന്ധിച്ച് ടി ജെ വിനോദിന്‍റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകാകിരുന്നു മന്ത്രി.
ബ്രഹ്മപുരത്ത് ഇന്നലെ വൈകീട്ടോടെ തീ പൂർണ്ണമായും അണച്ചതായും മന്ത്രിമാർ പലത്തവണയായി സ്ഥലം സന്ദർശിച്ച് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയട്ടുണ്ടെന്ന് മന്ത്രി സഭയിൽ പറഞ്ഞു. ഇതുവരെ തീപിടുത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചതിനെ തുടർന്ന് 851 പേരാണ് ചികിത്. നേടിയത്. 10 ദിവസത്തിനിടെ 9 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
തീപിടുത്തത്തിൽ കൊച്ചി കോർപ്പറെഷനും സർക്കാരും സമ്പൂർണ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി. കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകമാണ് അന്തരൂക്ഷത്തിൽ പടരുന്നതെന്നും ഇത് ജനങ്ങളിൽ ആതീര ഗുരുതര പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്നും ടി ജെ വിനോദ് പറഞ്ഞു. ഇന്നലെ വൈകീട്ടോടെ തീ പൂർണ്ണമായി അണച്ചു എന്ന് ആരോഗ്യമന്ത്രിയുടെ വാദം ശരിയല്ല. ജോലിക്ക് പോകാനൊ കുട്ടികൾക്ക് പഠിക്കാന്‍ പോലും പോകാന്‍ സാധിക്കുന്നല്ല. കൊവിഡ് കാലത്ത് മാസ്‌ക് ധരിച്ച് പുറത്തിറങ്ങാമായിരുന്നുവെങ്കിൽ ഇപ്പോൾ വീട്ടിനുള്ളിൽ പോലും കഴിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കുറ്റപ്പെടുത്തി.
നോട്ടീസിൽ മറുപടി നൽകിയ ആരോഗ്യമന്ത്രി, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം 3 മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നതായി അറിയിച്ചു. ആദ്യം ബ്രഹ്മപുരത്തെത്തിയത് ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ്. പിന്നീട് ഫീൽഡ് തല സർവൈലന്‍സ് അന്നു തന്നെ തുടങ്ങി. ആരോഗ്യവകുപ്പിന്‍റെ പ്രവർത്തര രൂപരേഖ 4-ാം തീയതി തന്നെ തയ്യാറായി. 5-ാം തീയതി മന്ത്രിമാർ നേരിട്ടെത്തി. 8ന് മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ യോഗം വിളിച്ചു. 10, 11 തീയതികളിൽ കൊച്ചിയിൽ യോഗം വിളിച്ചു. മൊബൈൽ മെഡിക്കൽ ക്ലനിക്കുകൾ ഇന്നു മുതൽ ആരംഭിക്കുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.