ബ്രഹ്മപുരം തീപിടുത്തത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കുമ്പാരത്തിൽ നിന്നുള്ള പുക ജില്ല കടന്ന് അലപ്പുഴയിലെ അരൂരിലേക്കും പടർന്നിരുന്നു.
ബ്രഹ്മപുരം തീപിടുത്തത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീപിടുത്തത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്ച്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ വ്യാഴ്യാഴ്ചയാണ് കോർപറേഷന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കുമ്പാരത്തിൽ നിന്നുള്ള പുക ജില്ല കടന്ന് അലപ്പുഴയിലെ അരൂരിലേക്കും പടർന്നിരുന്നു.

കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോർപറേഷന്‍ എന്നിവടങ്ങളിൽ നാളേയും അവധിയാണ്. അങ്കണവാടികള്‍ മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികൾക്കാണ് അവധി. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com