സിപിഎം- കോൺഗ്രസ് സംഘർഷം; ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറിയായ വിധുവിനാണ് കുത്തേറ്റത്
branch secretary stabbed in cpm congress clash in kollam

സിപിഎം-കോൺഗ്രസ് സംഘർഷം; ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

Updated on

കൊല്ലം: സിപിഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. കൊല്ലം കടയ്ക്കലിലാണ് സംഭവം. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറിയായ വിധുവിനാണ് കുത്തേറ്റത്. ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റ് അരുണിന്‍റെ തലയ്ക്കും മറ്റു കോൺഗസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കം സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അൻസറിന്‍റെ കട ഡിവൈഎഫ്ഐ അടിച്ചു തകർത്തെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com