ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ്; പാതി വിലയ്ക്ക് ബ്രാൻഡി!

ബ്ലൂ ഓഷൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്‍റെ ഭാഗമായി വില പകുതിയായി കുറച്ചത്
brandy at half price at bevco

ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ്; പാതി വിലയ്ക്ക് ബ്രാൻഡി!

Updated on

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ്. ബ്ലൂ ഓഷൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്‍റെ ഭാഗമായി വില പകുതിയായി കുറച്ചത്.

1310 രൂപയ്ക്കു വിറ്റിരുന്ന ബ്രാൻഡിയുടെ വില 650 രൂപയാക്കി കുറച്ചിട്ടുണ്ട്. സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണിത്.

സർക്കാർ നികുതി, ബെവ്കോയുടെ കമ്മിഷൻ എന്നിവയിൽ കുറവുണ്ടാവില്ല. കുറഞ്ഞ വിലയുടെ ബാധ്യത പൂർണമായി കമ്പനി ആയിരിക്കും വഹിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com