ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് കൈക്കൂലി വാങ്ങി, രോഗിക്ക് ചികിത്സ നൽകിയില്ല; ആരോഗ്യമന്ത്രിക്ക് പരാതി നൽകി

കാലിന് മൈനർ ഓപ്പറേഷൻ നടത്താനെത്തിയ അനിമോന്‍റെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയത്
bribe allegation against harippad taluk hospital superintendant
ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരേ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം
Updated on

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരേ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം. ആശുപത്രി സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാൽ രോഗിക്ക് കൃത്യമായ ചികിത്സ നൽകിയില്ലെന്നുമാണ് ആരോപണം. കാലിന് മൈനർ ഓപ്പറേഷൻ നടത്താനെത്തിയ അനിമോന്‍റെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയത്.

ശസ്ത്രക്രിയയ്ക്ക് മുൻപ് കൈക്കൂലി നൽകി. ശസ്ത്രക്രിയക്ക് ശേഷം വീണ്ടും കൂടുതൽ തുക കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു, ഈ തുക നൽകാതിരുന്നതിനാൽ ഡോക്ടര്‍ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കിയില്ലെന്ന് അനിമോന്‍റെ ഭാര്യ ബിന പറഞ്ഞു. തന്‍റെ ഫീസ് അതല്ലെന്ന് പറഞ്ഞാണ് സൂപ്രണ്ട് കൂടുതൽ തുക ആവശ്യപ്പെട്ടതെന്ന് ബീന പറഞ്ഞു. സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബീന പരാതി നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com