കോഴ കേസ്; ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥന്‍റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

തിരുവനന്തപുരത്തെ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ആയിരുന്ന സി. രാജേന്ദ്രനെതിരേയാണ് സിബിഐ കേസെടുത്തത്
bribery case cbi raid against bsnl pgm c rajendran

കോഴ കേസ്; ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥന്‍റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

Updated on

കൊച്ചി: ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥനെതിരേ സിബിഐ കേസ്. തിരുവനന്തപുരത്തെ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ആയിരുന്ന സി. രാജേന്ദ്രനെതിരേയാണ് സിബിഐ കേസെടുത്തത്. കരാറുകാരിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.

ബുധനാഴ്ച സി. രാജേന്ദ്രന്‍റെ ചെന്നൈയിലെയും മധുരയിലെയും ഓഫിസിലും വീട്ടിലും സിബിഐ റെയ്ഡ് നടത്തി. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകളും പണവും സിബിഐ പിടിച്ചെടുത്തതായാണ് വിവരം.

തിരുവനന്തപുരത്തെ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ആയിരുന്നു സി. രാജേന്ദ്രൻ. ബിഎസ്എൻഎല്ലിന്‍റെ ഭൂഗർഭ കേബിൾ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള കരാറുകാരനിൽനിന്ന് ബില്ല് പാസാക്കുന്നതാനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com