

കൈക്കൂലി: സ്വർണക്കൊള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
Representative Image
തിരുവനന്തപുരം: സ്വർണക്കൊള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്റ്ററുമായ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. മൂന്നു ദിവസം മുൻപ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങൾ നേരിട്ട ആളാണ് രാധാകൃഷ്ണൻ.
ധനകാര്യ വകുപ്പ് നടത്തിയ ആഭ്യന്ത അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരേ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിർബന്ധിത വിരമിക്കലിന് നിർദേശിച്ചത്. നിലവിൽ ജമ്മു കശ്മീരിൽ ഡെപ്യൂട്ടി ഡയറക്റ്ററായി ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഈ ഉത്തരവിൽ ഒപ്പുവച്ചു. ഇഡിയുടെ വളരെ പ്രമാദമായ കേസുകളിൽ അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ് ഇപ്പോൾ നടപടി നേരിട്ടിരിക്കുന്നത്.