പിഎസ്‌സി അംഗത്വം വാഗ്ദാനംചെയ്ത് 22 ലക്ഷം തട്ടി; ഏരിയാ കമ്മിറ്റി അംഗത്തിനതിരേ നടപടിക്ക് സിപിഎം

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്‍റെ ആരോപണം
bribery to become psc member party action against pramod kothuli
പ്രമോദ് കോട്ടൂൾ

കോഴിക്കോട്: പിഎസ്സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിനെതിരേ നടപടിയെടുത്ത് പാർട്ടി. പ്രമോദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും മാറ്റുമെന്ന് പാർട്ടി വ്യത്തങ്ങൾ വ്യക്തമാക്കുന്നു.

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്‍റെ ആരോപണം. 22 ലക്ഷം രൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി നൽകാമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇടപെടുമെന്നും പ്രമോദ് ഉറപ്പു നൽകുകയും ചെയ്തെന്നും പരാതിക്കാരൻ പറയുന്നു. പദവി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ പാർട്ടിക്ക് പരാതി നൽകുന്നത്.

പരാതിക്കാരനിൽ നിന്നും വിവരമറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസും പാർട്ടിയിൽ പരാതി നൽകിയിരുന്നു. തന്‍റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്നാണ് മുഹമ്മദ് റിയാസിന്‍റെ ആവശ്യം. സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

Trending

No stories found.

Latest News

No stories found.