ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരുക്ക്; അന്വേഷണം ആരംഭിച്ച് ആര്‍പിഎഫ്

വ്യാഴാഴ്ച ഉച്ചയോടൊയായിരുന്നു സംഭവം
brick thrown at train in kuttippuram passenger injured
ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരുക്ക്file image

കുറ്റിപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരുക്ക്. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്‍റിഹ് വർക്സ് ഉടമ ഷറഫുദ്ദീൻ മുസ്ലിയാർക്ക് (43) ആണ് ഇഷ്ടിക വയറിൽ കൊണ്ട് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.

വ്യാഴാഴ്ച ഉച്ചയോടൊയായിരുന്നു സംഭവം. എഗ്മോര്‍-മംഗളൂരു തീവണ്ടി കുറ്റിപ്പുറം സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് അൽപസമയത്തിനു ശേഷമായിരുന്നു ഇഷ്ടികയേറ്. എസ് ഒന്‍പത് കോച്ചിന്‍റെ വലതു ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീൻ മുസ്ലിയാർ ഇരുന്നിരുന്നത്. ജനലിലൂടെ ഇഷ്ടിക വന്ന് വയറ്റിൽ കൊള്ളുകയായിരുന്നു.

സംഭവം നടന്ന ഉടനെ അദ്ദേഹം മൊബൈല്‍ ഫോണില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും ആര്‍പിഎഫിലും വിളിച്ച് പരാതിപ്പെട്ടു. ഷൊര്‍ണൂര്‍ ആര്‍പിഎഫ് അധികൃതര്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.