
കൊല്ലം: കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു. ഉച്ചയ്ക്ക് 1മണിക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടസമയത്ത് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. മേൽപാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ പാലത്തിന്‍റെ അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കമ്പികൾ താഴേക്ക് വീഴുകയായിരുന്നു.
അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിമാറിയതുകൊണ്ടാണ് അപകടം ഒഴിവായത്. തകർന്ന് വീണ പാലം അഴിച്ചുമാറ്റി അധികൃതർ തുടർനടപടിയിലേക്ക് കടന്നിട്ടുണ്ട്. അതേസമയം നിർമാണത്തിലെ അപാകത മൂലമാണ് പാലം തകർന്നതെന്ന് വാർഡ് കൗൺസിലറും നാട്ടുകാരും ആരോപിച്ചു.