ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി

നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ പദ്ധതിക്ക് കൈമാറും
bramos missile unit land approved

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്

Updated on

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഡിആർഡിഒയ്ക്ക് ഭൂമി കൈമാറാനാണ് സർക്കാരിന് കോടതി അനുമതി നൽകിയിട്ടുള്ളത്.

നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും കോടതി അനുമതി നൽകി. ഇതിന് പുറമെ സശാസ്ത്ര സീമ ബൽ ബറ്റാലിയന്‍റെ ഹെഡ് ക്വാർട്ടേഴ്സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സർക്കാരിന് അനുമതി ലഭിച്ചു.

ബ്രഹ്മോമോസ് എയറോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്‍റെ വികസനത്തിന്‍റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരളത്തോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ആധുനിക മിസൈൽ നിർമാണത്തിനും, തന്ത്രപ്രധാനമായ ഹാർഡ് വെയർ നിർമാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഒ ഭൂമി ആവശ്യപ്പെട്ടത്. സശാസ്ത്ര സീമ ബൽ ബറ്റാലിയന്‍റെ ഹെഡ് ക്വാർട്ടേഴ്സ് കേരളത്തിൽ വേണമെന്നത് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‍റെ ദീർഘകാല ആവശ്യമായിരുന്നു.

ക്വാർട്ടേഴ്സ് വരുന്നതോടെ കേരളത്തിൽ കേന്ദ്രസേനയുടെ സജീവ സാന്നിധ്യം ഉണ്ടാകും. ഇത് ദേശ സുരക്ഷ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിൽ 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ജയിലിനായി നിലനിർത്തിയ ശേഷം ബാക്കിയുള്ള 257 ഏക്കർ ഭൂമി മൂന്ന് വികസന പദ്ധതികൾക്കായി കൈമാറാൻ പോകുന്നത്.

തുറന്ന ജയിലിലുള്ള ഭൂമി മറ്റ് ആവശ്യങ്ങൾ ഉപയോഗിക്കണമെങ്കിൽ സുപ്രീംകോടതിയുടെ അനുമതി വേണം. അതിനാലാണ് കേരളം സുപ്രീംകോടതിയുടെ അനുമതി തേടിയത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്‍റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ, ജസ്റ്റിസ് വിക്രംനാഥ് ബെഞ്ചിന് മുൻപാകെ ഹാജരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com