എലപ്പുള്ളി: സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിൽ 19 കാരിയ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ. പാലക്കാട് എലപ്പുള്ളി നോമ്പിക്കോട് സ്വദേശി സുരേഷിന്‍റെ മകൾ ആര്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ സഹോദരൻ സൂരജിനെ (25) കസബ പൊലീസ് അറസ്റ്റു ചെയ്തു.
പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.