കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സമീപത്തായി ഉണ്ടായിരുന്നില്ല.
Brothers died in Thrissur from electric shock trap wild boar
കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചുRepresentative image
Updated on

തൃശൂർ: വരവൂരിൽ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. പന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി. സമീപത്തായി വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com