
നിഹാൽ, ആദിൽ
മലമ്പുഴ: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാവ് സ്വദേശി നസീഫിന്‍റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. പുലർച്ചെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് സഹോദരങ്ങൾ വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് തിരിച്ചെത്താതായപ്പോൾ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് ലൊക്കേഷൻ വച്ച് മലമ്പുഴ ഡാം പരിസരത്ത് കുട്ടികളുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.