തിരുവനന്തപുരത്ത് 2 പേർക്ക് ബ്രൂസെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

2% മാത്രമാണ് രോഗത്തിന്‍റെ മരണനിരക്ക്.
symbolic image - brucella bacteria
symbolic image - brucella bacteria
Updated on

തിരുവനന്തപുരം: ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റനാടുള്ള ഒരച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കന്നുകാലികളിൽ നിന്നും പകർന്നതാണെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. 2% മാത്രമാണ് രോഗത്തിന്‍റെ മരണനിരക്ക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com