സർക്കാർ മേഖയിൽ 1020 ബിഎസ്സി നഴ്സിങ് സീറ്റുകൾ കൂടി അനുവദിച്ചു

''സ​ര്‍ക്കാ​ര്‍, സ​ര്‍ക്കാ​ര്‍ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ല്‍ മാ​ത്രം ഈ ​വ​ര്‍ഷം 1020 ബി​എ​സ്‌​സി ന​ഴ്സി​ങ് സീ​റ്റു​ക​ളാ​ണ് പു​തു​താ​യി വ​ര്‍ധി​പ്പി​ച്ച​ത്''
Veena George
Veena George

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത മെ​റി​റ്റ് സീ​റ്റു​ക​ളാ​യി 5627 ബി​എ​സ്‌​സി ന​ഴ്‌​സി​ങ് സീ​റ്റു​ക​ളി​ലേ​യ്ക്ക് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ കാ​സ​ര്‍ഗോ​ഡ്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 60 സീ​റ്റ് വീ​ത​മു​ള്ള പു​തി​യ ന​ഴ്സി​ങ് കോ​ളെ​ജു​ക​ളും തി​രു​വ​ന​ന്ത​പു​രം സ​ര്‍ക്കാ​ര്‍ ന​ഴ്സി​ങ് കോ​ളെ​ജി​നോ​ട് അ​നു​ബ​ന്ധി​ച്ച് 100 സീ​റ്റു​ള്ള ഒ​രു അ​ധി​ക ബാ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി ക്യാം​പ​സി​ലെ പു​തി​യ ബ്ലോ​ക്കി​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​രി​ട്ട് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​മെ​റ്റി​ന്‍റെ കീ​ഴി​ല്‍ നെ​യ്യാ​റ്റി​ന്‍ക​ര, വ​ര്‍ക്ക​ല, കോ​ന്നി, നൂ​റ​നാ​ട്, ധ​ര്‍മ്മ​ടം, ത​ളി​പ്പ​റ​മ്പ്, താ​നൂ​ര്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ 60 സീ​റ്റ് വീ​ത​മു​ള്ള ന​ഴ്‌​സി​ങ് കോ​ളെ​ജു​ക​ളും ആ​രം​ഭി​ച്ചു.

സ​ര്‍ക്കാ​ര്‍, സ​ര്‍ക്കാ​ര്‍ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ല്‍ മാ​ത്രം ഈ ​വ​ര്‍ഷം 1020 ബി​എ​സ്‌​സി ന​ഴ്സി​ങ് സീ​റ്റു​ക​ളാ​ണ് പു​തു​താ​യി വ​ര്‍ധി​പ്പി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ​റ​ഞ്ഞു. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 400 സീ​റ്റു​ക​ള്‍, സ​ര്‍ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​മെ​റ്റ് 420 സീ​റ്റു​ക​ള്‍, സീ​പാ​സ് 150 സീ​റ്റു​ക​ള്‍, കെ​യ്പ് 50 സീ​റ്റു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് വ​ര്‍ധി​പ്പി​ച്ച​ത്. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച 6 ന​ഴ്സി​ങ് കോ​ളെ​ജു​ക​ള്‍ക്കാ​യി 79 ത​സ്തി​ക​ക​ളും സൃ​ഷ്ടി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com