ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് സഭാ രേഖകൾ തെളിവ്

അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവച്ചിരുന്നത്. ഇത് 254.35 കോടിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
The budget allocation allocated to the Health Department was cut; Minister Veena presented evidence in the Assembly

ആരോഗ്യമന്ത്രി വീണാ ജോർജ്

file image

Updated on

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ ബജറ്റ് വിഹിതത്തിലും ധനവകുപ്പ് കൈവെച്ചത്.

അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ തുക 254.35 കോടിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ 146.89 കോടി വെട്ടിക്കുറച്ചെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

മെഡിക്കൽ കോളെജുകളുടെ വികസനത്തിനായി 217 കോടി പ്രഖ്യാപിച്ചത് പിന്നീട് 157 കോടിയാക്കി ചുരുക്കിയെന്നും രേഖകളിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com