വളർത്തു പോത്തിന്റെ കുത്തേറ്റ് കോഴിക്കോട് വയോധികൻ മരിച്ചു

ഉടൻ നാട്ടുകാർ ഹസൈനാറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പനങ്ങോട് കുളങ്ങര ഹ​സൈനാർ (65) ആണ് മരിച്ചത്.

പോത്തിനെ പാടത്ത് തീറ്റിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു. ഉടൻ നാട്ടുകാർ ഹസൈനാറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.