ബഫർ സോണ്‍: കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍

സ്ഥലത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദമായ നിവേദനവും നല്‍കി.
ബഫർ സോണ്‍: കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍
Updated on

കോട്ടയം: സംസ്ഥാനത്തെ വനമേഖലയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ്.

ബഫര്‍ സോണുമായി ബന്ധപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന എയ്ഞ്ചല്‍ വാലി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ജി ലിജിന്‍ ലാല്‍, ഏഞ്ചല്‍ വാലി സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് കൊല്ലംപറമ്പില്‍, കര്‍ഷക സംരക്ഷണ സമര സമിതി ചെയര്‍മാന്‍ പി.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ച് അറിയിച്ചപ്പോഴായിരുന്നു പ്രതികരണം. സ്ഥലത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദമായ നിവേദനവും നല്‍കി.

ജനുവരി 19 ന് സംസ്ഥാന സര്‍ക്കാര്‍ കൂടിയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ യോഗ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി സംഘത്തെ അറിയിച്ചു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഭാഗത്ത് നിന്ന് തടസങ്ങള്‍ ഉണ്ടാകുവാനിടയില്ലെന്നും ഫോറസ്റ്റ് ഡയറക്റ്റര്‍ ജനറല്‍ ഡോ. എസ്.പി യാദവ് നിവേദക സംഘത്തിന് ഉറപ്പു നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com