തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു; മൂന്നു തൊഴിലാളികൾ മരിച്ചു

വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം
building collapse in kodakara thrissur

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു; മൂന്നു തൊഴിലാളികൾ മരിച്ചു

Updated on

തൃശൂർ: തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 9 പേർ രക്ഷപെടുത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. കൊടകര ടൗണിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നു വീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com