പാലക്കാട് സ്വകാര്യ ട്രാവല്‍സിന്‍റെ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പാലക്കാട് സ്വകാര്യ ട്രാവല്‍സിന്‍റെ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം
Published on

പാലക്കാട്: പാലക്കാട് തിരുവഴിയോട് സ്വകാര്യ ട്രാവൽസിന്‍റെ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 7.45 ഓടെയാണ് സംഭവം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം.

ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക വികസന ബാങ്കിന്‍റെ മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ അറിയിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com