തലപ്പാടിയിൽ വാഹനാപകടം; സ്ത്രീകളും കുട്ടികളുമുൾപ്പെടെ 5 പേർ മരിച്ചു

നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ ബസ് നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു
bus accident in thalappady kasargod four died

തലപ്പാടിയിൽ വാഹനാപകടം; സ്ത്രീകളും കുട്ടികളുമുൾപ്പെടെ 5 പേർ മരിച്ചു

Updated on

കാസർ‌ഗോഡ്: കാസർഗോഡ് കർണാടക അതിർത്തി പ്രദേശമായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 5 പേർ മരിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ ബസ് നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും 10 വയസുകാരനായ കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച മറ്റ് 3 പേർ ബസ് കാത്തു നിന്ന സ്ത്രീകളായിരുന്നെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com