

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
കോഴിക്കോട് നിന്നും പുറപ്പെട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറിഞ്ഞത്. കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്