bus accident, payyoli
bus accident, payyoli

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന അൽ സഫ ബസാണ് അപകടത്തിൽ പെട്ടത്
Published on

കോഴിക്കോട്: പയ്യോളി ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന അൽ സഫ ബസാണ് അപകടത്തിൽ പെട്ടത്.

ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. എസ്ഐ മനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

logo
Metro Vaartha
www.metrovaartha.com