
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി മാരുതി ഹരിഹരനാണ് (40) മരിച്ചത്. ബുധനാഴ്ച പുലർച്ചയോടെ കണമല അട്ടിവളവിൽ വച്ചായിരുന്നു അപകടമുണ്ടായത്.
കർണാടക സ്വദേശികളായ 35ഓളം തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ഇതിൽ മുപ്പതോളം തീർഥാടകർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ എരുമേലിയിലെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി.
വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.