Accident
Accident

മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം

ഫിറോസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു
Published on

കോട്ടയം: കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായിരുന്ന ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം. ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാർഡിൽ റോഷിനി മൻസിലിൽ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്.

എരുമേലി കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന തോംസൺ ബസ് ആണ് അപകടത്തിനിടയാക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. മണർകാട് ഇല്ലിവളവിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു ഫിറോസ്. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ്.  ഈ സമയം ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് ഫിറോസിനെ ഇടിക്കുകയായിരുന്നു.

തുടർന്ന് റോഡിൽ വീണ ഫിറോസിൻ്റെ തലയിലൂടെ ബസ് കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഫിറോസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com