
കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ച് കയറി. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ നിയന്ത്രണം വിട്ട് ബസ് .കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ അത്ഭുതകരമായി സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പിറവം - കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയം കടയിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കട പൂർണമായും തകർന്നു.