
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. സംഭവത്തിൽ14 പേർക്ക് പരിക്കേറ്റു. ഇവരെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അഫകടം ഉണ്ടായത്. നിയന്ത്രണം വിട്ട് ബസ് മരത്തിലിടിക്കുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നില്ല. കനത്ത മഴയെത്തുടർന്ന് റോഡ് നനഞ്ഞു കിടന്നതിനാലാവാം അപകടമെന്നാണ് നിഗമനം.