ബസ് ഓടിക്കുന്നതിടെ ഡ്രൈവർക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് അപകടത്തിൽപെട്ടു, യാത്രക്കാർക്ക് പരുക്ക്

പ്രദീപിന്‍റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല
bus met with accident in changanassery after driver felt chest pain 3 passengers injured
ബസ് ഓടിക്കുന്നതിടെ ഡ്രൈവർക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് അപകടത്തിൽപെട്ടു, യാത്രക്കാർക്ക് പരുക്ക്
Updated on

കോട്ടയം: ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽപെട്ടു. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിന്‍റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിന്‍റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദീപിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് വിവരം. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com