നെല്ലിമറ്റം സ്കൂൾ പടിയിൽ മരം വെട്ടുന്നതിനിടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് ഭീമൻ മരം വെട്ടുന്നതിനിടയിൽ നിയന്ത്രണം തെറ്റി വീഴുകയായിരുന്നു
bus stand collapsed while cutting a tree at nellimattam school steps
നെല്ലിമറ്റം സ്കൂൾ പടിയിൽ മരം വെട്ടുന്നതിനിടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

കോതമംഗലം: നെല്ലിമറ്റം സ്കൂൾ പടിയിൽ ദേശീയപാതയോരത്ത് നിന്ന മരം സൂക്ഷ്മതയില്ലാതെ മുറിച്ചു നീക്കിയത് മൂലം ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് ഭീമൻ മരം വെട്ടുന്നതിനിടയിൽ നിയന്ത്രണം തെറ്റി വീഴുകയായിരുന്നു. ആൻറണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലേക്കാണ് മരം വീണത്. ഇതോടെ കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായി തകർന്നു . കവളങ്ങാട് സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലെ നൂറുകണക്കിന് വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ആശ്രയമായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർക്കപ്പെട്ടത് . എതിർ സൈഡിൻ സ്ഥിതി ചെയ്തിരുന്ന മറ്റൊരു ബസ് കാത്തിരിപ്പ് കേന്ദ്രം ദേശീയ പാത നവീകരണത്തിന്റെ ഭാഗം എന്ന രീതിയിൽ പാടത്തേക്ക് തള്ളി ചെരിച്ചിട്ടിരിക്കുകയാണ്.

മഴപെയ്താലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ യാത്ര പോകാൻ ആയിട്ട് ഇപ്പോൾ ഈ ജംഗ്ഷനിൽ ഉണ്ടായിരുന്ന രണ്ട് ബസ് സ്റ്റോപ്പുകളും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. മരം മുറിക്കാൻ കരാർ എടുത്തിട്ടുള്ള കരാറുകാരൻ കോതമംഗലം മുതൽ നേര്യമംഗലം വരെയുള്ള ഭാഗങ്ങളിൽ മരം മുറിക്കുന്നത് നിരവധി സാധനസാമഗ്രികൾ നശിപ്പിച്ചു കൊണ്ടാണെന്നു മുൻപും ആക്ഷേപം ഉയർന്നിരുന്നു. എത്രയും പെട്ടെന്ന് തകർക്കപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രം പൂർവ്വസ്ഥിതിയിൽ പുനർ നിർമ്മിക്കണമെന്ന് സ്ഥലം സന്ദർശിച്ച ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപിയും കോതമംഗലം നിയോജക മണ്ഡലം ആക്ടിങ്ങ് പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപ്പെട്ടു .

Trending

No stories found.

Latest News

No stories found.