ജനകീയ പ്രതിരോധ ജാഥയ്ക്കായി ബസ് സ്റ്റാൻഡ് കെട്ടിയടച്ചു; വലഞ്ഞ് യാത്രക്കാർ

മുൻസിപ്പൽ കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാൻഡ് വിട്ടുകൊടുത്തതെന്നാണ് വീശദീകരണവുമായി മുനിസിപ്പാലിറ്റി രംഗത്തെത്തി
ജനകീയ പ്രതിരോധ ജാഥയ്ക്കായി ബസ് സ്റ്റാൻഡ് കെട്ടിയടച്ചു; വലഞ്ഞ് യാത്രക്കാർ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പന്തലൊരുക്കാനായി പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗികമായി അടച്ചതിൽ പരാതി. പതിനൊന്നാം തീയതി എത്തുന്ന ജാഥയുടെ മുന്നൊരുക്കത്തിനായി അഞ്ച് ദിവസങ്ങൾക്ക് മുമ്പേ സ്റ്റാൻഡ് അടച്ചിരുന്നു. ഇതോടെ കടുത്ത വെയിൽ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി.

അതേസമയം മുൻസിപ്പൽ കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാൻഡ് വിട്ടുകൊടുത്തതെന്നാണ് വീശദീകരണവുമായി മുനിസിപ്പാലിറ്റി രംഗത്തെത്തി. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം സ്റ്റാൻഡിലാണ് ജനകീയ പ്രതിരോധ യാത്രയ്ക്ക് സ്വീകരണ പന്തൽ ഒരുക്കുന്നത്. ഇതിനായി സ്റ്റാൻഡിന്‍റെ മുക്കാൽ ഭാഗത്തോളം കയർ കെട്ടിത്തിരിച്ച് പന്തൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണ്. രാഷ്ട്രീയ പൊതുപരിപാടികൾക്കായി ബസ്സ്റ്റാൻഡ് അടച്ചുപൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് യുഡിഎഫിന്‍റെ പ്രതിഷേധം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com