കൊച്ചിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 5 കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു

അപകടത്തിൽ 3 പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്
bus tanker lorry collision in irumbanam heavy traffic block in kochi

കൊച്ചിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 5 കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു

Updated on

കൊച്ചി: കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. 3 പേർക്ക് പരുക്കേറ്റു. പ്രദേശത്ത് വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. കളമശേരിയിലേക്കുള്ള പാതിയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു.

അപകടത്തിൽ‌ ടാങ്കറിന്‍റെ ടയർ ഭാഗം തിരിഞ്ഞതോടെയാണ് ഗതാഗതം തടസപ്പെട്ടത്. ക്രെയിനെത്തിച്ച് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാന്‍റിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒരു ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ബസിന്‍റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തിയാണ് പുറത്തെത്തിച്ചത്. സ്ഥലത്ത് പൊലീസ്, ഫയർഫോഴ്സ് എന്നിവർ രക്ഷാ പ്രവർത്തനം നടത്തുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com