

പി.എസ്. സുകുമാരൻ
കൊച്ചി: പ്രമുഖ വ്യവസായിയും എൻസൈൽ ടാക്സി ഉടമയുമായ പി.എസ്. സുകുമാരൻ അന്തരിച്ചു. 92 വയസായിരുന്നു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗമാണ്. കേരള ഫൈൻ ആർട്സ് സൊസൈറ്റി, കൊച്ചിൻ റോട്ടറി ക്ലബ്ബ്, ടൂറിസ്റ്റ് ടാക്സി ഓപ്പറേറ്റർ അസോസിയേഷൻ, എന്നിവയുടെ പ്രസിഡന്‍റായി പ്രവർത്തിച്ചിരുന്നു.
അമ്പത് വർഷത്തിലധികമായി സജീവമായി പ്രവർത്തിക്കുന്ന ടൂറിസ്റ്റ് സ്ഥാപനത്തിന്‍റെ ഉടമയാണ്. എൻസൈൻ ടാക്സി, എൻ സൈൻ ഫോട്ടോസ്, എൻസൈൻ ടൂർസ് ആൻഡ് ട്രാവൽ, എൻസൈൻ ഏജൻസിസ് എന്നീ സ്ഥാപനങ്ങളും നടത്തിയിരുന്നു. ഭാര്യ: കുമാരി സുകുമാരൻ. മക്കൾ: പരേതയായ സിന്ധു, ദിവ്യ. മരുമകൻ: നിതിൻ. സംസ്കാരം നടത്തി.