ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണം: കെ സുധാകരൻ

ഹൈക്കോടതിയുടെ ഉത്തരവ് പൂർണമായും നടപ്പാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കെ. സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണം: കെ സുധാകരൻ

ദേവികുളം: ഇടുക്കി ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കു കത്തയച്ചു. ദേവികുളത്തെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയെ സമീപിക്കാൻ പത്തു ദിവസത്തെ സമയവും അനുവദിച്ചു. ഈ പത്തു ദിവസം പൂർത്തിയാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്‍റ് കമ്മീഷനെ സമീപിക്കുന്നത്.

സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാൽ, ഹൈക്കോടതിയുടെ ഉത്തരവ് പൂർണമായും നടപ്പാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കെ. സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഎം എംഎൽഎ ആയ എ. രാജയ്ക്ക് പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയത്. ക്രൈസ്തവ മത വിശ്വാസിയായ രാജ വ്യാജരേഖകൾ കാട്ടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദേവികുളം എം എൽഎ‍യുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്നാ വശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com