സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

എൽഡിഎഫ് സർക്കാരിന്‍റെ കാലയളവിൽ സ്ഥാപനത്തിൽ നടന്നിട്ടുള്ള നിയമനങ്ങൾ, പദ്ധതി വിഹിതങ്ങൾ, ധനകാര്യ ഇടപാടുകൾ എന്നിവയെല്ലാം വിജിലൻസ് അന്വേഷണ പരിധിയിൽ വരും
C-DIT irregularities: Government announces Vigilance probe.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Updated on

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയിൽ വരുന്ന ഐടി വകുപ്പിനു കീഴിലുള്ള സി-ഡിറ്റിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും വിപുലമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.

എൽഡിഎഫ് സർക്കാരിന്‍റെ കാലയളവിൽ സ്ഥാപനത്തിൽ നടന്നിട്ടുള്ള നിയമനങ്ങൾ, പദ്ധതി വിഹിതങ്ങൾ, ധനകാര്യ ഇടപാടുകൾ എന്നിവയെല്ലാം വിജിലൻസ് അന്വേഷണ പരിധിയിൽ വരും. ശശി തരൂർ എംപി, എം. വിൻസെന്‍റ് എംഎൽഎ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥാപനത്തിലെ ജീവനക്കാരും നൽകിയ പരാതികളെ തുടർന്നാണ് നടപടി. നിലവിൽ വകുപ്പ് മുസ്‌ലിം ലീഗ് ഭരിക്കുന്ന വ്യവസായ വകുപ്പിനൊപ്പമായതിനാൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ആഭ്യന്തര വകുപ്പ് അന്തിമ തീരുമാനമെടുത്തത്.

ഭരണനേട്ടങ്ങളും മറ്റു വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പിആർ പ്രവർത്തനങ്ങളുടെ മറവിൽ വ്യാപകമായ അഴിമതി നടന്നെന്നാണ് പ്രധാന ആരോപണം. പ്രൊജക്റ്റുകൾ അനുവദിച്ചതിൽ നടന്നിട്ടുള്ള ക്രമക്കേടുകൾക്കു പുറമെ, ഉന്നത ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന പരാതികളും വിജിലൻസ് പരിശോധിക്കും. ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചതും കരാർ നിയമനങ്ങളിൽ നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചതും അന്വേഷണ വിധേയമാക്കുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com