സി. സദാനന്ദൻ വധശ്രമക്കേസ്; വിശദീകരണ യോഗം നടത്താൻ സിപിഎം

തിങ്കളാഴ്ച മട്ടന്നൂർ ഉരവച്ചാലിൽ വച്ച് നടക്കുന്ന യോഗം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് ഉദ്ഘാടനം ചെയ്യുന്നത്
c. sadanandan case explanation cpm mattanur

സദാനന്ദൻ കേസിലെ പ്രതികൾക്ക് യാത്രയയ്പ്പ് നൽകിയ സംഭവത്തിൽ വിശദീകരണ യോഗം നടത്താൻ സിപിഎം

Updated on

കണ്ണൂർ: രാജ‍്യസഭാ എംപിയും ബിജെപി സംസ്ഥാന ഉപാധ‍്യക്ഷനുമായ സി. സദാനന്ദനെ വധിക്കാൻ ശ്രമിച്ച കേസിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനൊരുങ്ങി സിപിഎം. തിങ്കളാഴ്ച മട്ടന്നൂർ ഉരവച്ചാലിൽ വച്ച് നടക്കുന്ന യോഗം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് ഉദ്ഘാടനം ചെയ്യുന്നത്.

എന്തിനുവേണ്ടിയായിരുന്നു ജനാർദനനെ വധിക്കാൻ ശ്രമിച്ചത്? ഇവർ കുറ്റക്കാരോ? എന്ന് പ്രതികളുടെ ചിത്രമടക്കമുള്ള പോസ്റ്റർ സിപിഎം പുറത്തിറക്കിയിട്ടുണ്ട്.

കേസിലെ പ്രതികൾക്ക് മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഷൈലജ ടീച്ചറിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ജന നന്മയ്ക്കായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മാന‍്യമായ വ‍്യക്തികളാണ് ശിക്ഷിക്കപ്പെട്ടവരെന്നായിരുന്നു കെ.കെ. ശൈലജ വിശദീകരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാർട്ടി വിശദീകരണ യോഗം നടത്താൻ ഒരുങ്ങുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com