തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം, പരുക്കേറ്റവർക്ക് 1 ലക്ഷം; വീണാ ജോർജ് കുവൈറ്റിലേക്ക്

ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് തിരിക്കും
cabinet announced to 5 lakh financial assistance for family of who killed in kuwait tragedy
Veena Georgefile

തിരുവനന്തപുരം: കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുക്കേറ്റവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ വീതവും നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി.

ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും ഒപ്പമുണ്ടാവും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്‍റെ ഭാഗമായാണ് ഇവർ കുവൈറ്റിലേക്ക് തിരിക്കുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായമായി ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.