ബിപിസിഎൽ ജൈവമാലിന്യ പ്ലാന്‍റിന് മന്ത്രിസഭയുടെ അനുമതി; ബ്രഹ്മപുരത്ത് തീകെടുത്തിയവർക്ക് ധനസഹായം

പ്ലാന്‍റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്കു ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മലിന ജലം സംസ്ക്കരിച്ച് ശുദ്ധജലമാക്കി മാത്രമേ പുറത്തു വിടൂ
ബിപിസിഎൽ ജൈവമാലിന്യ പ്ലാന്‍റിന് മന്ത്രിസഭയുടെ അനുമതി; ബ്രഹ്മപുരത്ത് തീകെടുത്തിയവർക്ക് ധനസഹായം
Updated on

തലശേരി: കൊച്ചി നഗരത്തിലെ ജൈവ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്ന ബിപിസിഎല്ലിന്‍റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസിനിടെ തലശേരിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൊച്ചി കോർപ്പറേഷന്‍റെ പക്കലുള്ള കൈവശഭൂമിയിൽ നിന്നും 10 ഏക്കർ ഇതിനായി ബിപിസിഎല്ലിന് കൈമാറണം. ഈ ഭൂമിയിലാവും പ്രതിദിനം 150 മെട്രിക് ടൺ മാലിന്യങഅങൾ സംസ്ക്കാരിക്കാൻ ശേഷിയുള്ള പ്ലാറ്റ് സ്ഥാപിക്കുക. പ്ലാന്‍റിൽ നിന്നും ഉദ്പാതിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് ബിപിസിഎല്ലിൽ ഉപയോഗിക്കും. ഏകദേശം 150 കോടിയാണ് നിർമാണ ചെലവ്. ഈ തുക പൂർണമായും ബിപിസിഎൽ വഹിക്കും. 15 മാസത്തിനകം പദ്ധതി നടപ്പാക്കാനാവുമെന്നാണ് വിലയിരുത്തൽ.

പ്ലാന്‍റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്കു ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മലിന ജലം സംസ്ക്കരിച്ച് ശുദ്ധജലമാക്കി മാത്രമേ പുറത്തു വിടൂ. സംസ്ക്കരത്തിനു ശേഷവും ബാക്കിയാവുന്ന മലിന ജലം ക്ലീൻ കമ്പനി ഏറ്റെടുത്ത് സംസ്ക്കരിക്കും.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ അഗ്‌നിരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വലന്‍റിയർമാർക്ക് ദിവസം ആയിരം രൂപയെന്ന നിരക്കിൽ പ്രചോദന ധനസഹായം അനുവദിക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com