1482.92 കോടി രൂപയുടെ പദ്ധതി; വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയ്ക്ക് മന്ത്രിസഭയുടെ അനുമതി

2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കുക എന്നതാണ് ലക്ഷ്യം.
Cabinet approves Vizhinjam underground railway track project

1482.92 കോടി രൂപയുടെ പദ്ധതി; വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയ്ക്ക് മന്ത്രിസഭയുടെ അനുമതി

Updated on

തിരുവനന്തപുരം: വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്.

കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറാണ് മന്ത്രിസഭാ അംഗീകരിച്ചത്. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കുക എന്നതാണ് ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com