കിഫ്ബിയിലെ ഭൂമി ഏറ്റെടുക്കൽ; വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

പാലക്കാട് നെന്മാറയില്‍ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്‍റെ മകള്‍ അതുല്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു
Cabinet Decides to Initiate Vigilance Probe into KIIFB

VD Satheesan

file image

Updated on: 

തിരുവനന്തപുരം: കിഫ്ബിയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. കിഫ്ബി പദ്ധതി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ചാണ് അന്വേഷണം നടത്തുക.

ധനകാര്യ-റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താനാണ് സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. കിഫ്ബി സംബന്ധിച്ച സുധാ പിള്ളയുടെ റിപോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഭൂമി ഏറ്റെടുത്തതും അനധികൃത നിയമനവും അന്വേഷിക്കും. എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ കുത്തനെ വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇത് സംബന്ധിച്ച് മന്ത്രി സഭ അംഗീകരിച്ച ബില്ല് ഇന്ന് നിയമസഭയില്‍ പാസാക്കാനാണ് നീക്കം നടക്കുന്നത്. എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ 98000 ആകും. 70000ല്‍ നിന്നാണ് 98000 രൂപയിലേക്ക് ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയത്. മന്ത്രിമാരുടെ ആനുകൂല്യങ്ങള്‍ 1.8 ലക്ഷത്തില്‍ നിന്ന് 1.33 ലക്ഷമാക്കാനം തീരുമാനം ആയിട്ടുണ്ട്. പാലക്കാട് നെന്മാറയില്‍ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്‍റെ മകള്‍ അതുല്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഒപ്പം ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും.

പട്ടികജാതി പട്ടിക വര്‍ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്കും ഭരണാനുമതി നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്തി. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ്-3 മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ് ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പിഎസ്‌സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. പോലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

logo
Metro Vaartha
www.metrovaartha.com