

Pinarayi Vijayan
ഫയൽ ചിത്രം
തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിന്‍റെ ഭാഗമായി പെന്തക്കോസ്‌ത് ഉൾപ്പെടെയുള്ള എസ്‌സിസിസി, പരിവർത്തിത ക്രൈസ്‌തവര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിർദേശിക്കാനും മൂന്നംഗ സമിതിയെ നിയമിക്കാനും തിരുമാനമായി. ഐഎഎസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിൻഹ, ടി.വി. അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് സമിതി അംഗങ്ങള്‍.