സർക്കാർ ജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയല്ല

മറ്റെല്ലാ യോഗ്യതകളുമുണ്ടായിട്ടും ഉന്തിയ പല്ലിന്‍റെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
cabinet decision protruding tooth no longer disqualify for government jobs

സർക്കാർ ജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയല്ല

file image

Updated on

തിരുവനന്തപുരം: കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

ആഭ്യന്തര, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയ പല്ലിന്‍റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

മറ്റെല്ലാ യോഗ്യതകളുണ്ടായിട്ടും ഉന്തിയ പല്ലിന്‍റെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളിൽ ഇത് സംബന്ധിച്ച് വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥ ഭേദഗതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com