Cabinet decision to start 40 homeo dispensaries
Cabinet decision to start 40 homeo dispensaries

40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം

പ്രാഥമിക മത്സ്യ സഹകരണ സംഘങ്ങളിലെ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2019 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ നടപ്പാക്കും.
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ മന്ത്രിസഭായോഗ തീരുമാനം. നേരത്തെ 40 ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവരെ പുനർവിന്യസിക്കുന്നതിന്‍റെ ഭാഗമായാണ് ഡിസ്പെൻസറികൾ സ്ഥാപിക്കുന്നത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനും എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ഉറപ്പുവരുത്തുന്നതിനമാണ് തീരുമാനം.

സിൽവർലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് രൂപീകരിച്ചതും നിലവിൽ മറ്റു പ്രധാനപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് പുനർവിന്യിസിച്ചിട്ടുള്ളതുമായ 205 തസ്തികകൾക്ക് 2023 ആഗസ്റ്റ് 18 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി.

കേരള സെറാമിക്സ് ലിമിറ്റഡിന്‍റെ ഖനനാവശ്യത്തിനായി ഭൂമി ഏറ്റെടുക്കൽ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട 14 കോളനി നിവാസി കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം തൊഴിൽ നൽകാൻ തീരുമാനിച്ചു. യോഗ്യതയും മുൻഗണനയും അടിസ്ഥാനമാക്കി സെറാമിക്സ് ലിമിറ്റഡിൽ വർക്കർ തസ്തികയിൽ ജോലി നൽകും. പ്രാഥമിക മത്സ്യ സഹകരണ സംഘങ്ങളിലെ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2019 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ നടപ്പാക്കും.

logo
Metro Vaartha
www.metrovaartha.com