സംസ്ഥാന മന്ത്രിസഭായോഗം ആരംഭിച്ചു: മുണ്ടക്കൈ ദുരന്ത പുനരധിവാസം പ്രധാന അജണ്ട

ക്യാമ്പുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.
cabinet meeting on Wednesday: Mundakai disaster rehabilitation top agenda
സംസ്ഥാന മന്ത്രിസഭായോഗം ബുധനാഴ്ച: മുണ്ടക്കൈ ദുരന്ത പുനരധിവാസം പ്രധാന അജണ്ട File Image
Updated on

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടില്‍ ദുരിതത്തിലായവരുടെ പുനരധിവാസത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി സംസ്ഥാന മന്ത്രിസഭായോഗം ബുധനാഴ്ച ചേരും. ഓണ്‍ലൈനായാണ് യോഗം ചേരുക. താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.

ദുരന്തത്തിന് ഇരയായവര്‍ക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് വിവരം. ടൗണ്‍ഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, വയനാട് ദുരന്തത്തിന്‍റെ ഒൻപതാം ദിവസമായ ഇന്നും (ഓഗസ്റ്റ് 7) കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. വിവധ വകുപ്പുകളുടെ മേധാവികൾ ചേർന്നാണ് ഇന്നത്തെ പരിശോധന നടത്തുക. നേരത്തെ പരിശോധന പൂർത്തിയാക്കിയ ഇടങ്ങളിലും ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്‍റെ പരിശോധന ഇന്നും ഉണ്ടാകും. ചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം ചൊവ്വാഴ്ച 4 കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് 6 കിലോമീറ്റര്‍ ദൂരം പരിശോധന നടത്താനാണ് ആലോചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com