
കൊച്ചി: കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾ സംബന്ധിച്ച് കർശന നിർദേശവുമായി ഹൈക്കോടതി.സുരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് നിർദേശം നല്‍കി. അപകടരകരമായ കേബിളുകൾ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നിർദേശം നല്‍കി.കേബിൾ വലിക്കുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വിശദീകരിച്ച് കെഎസ്ഇബി സത്യവാങ്മൂലം സമർപിക്കണം. കേബിൾ നീക്കം ചെയ്യുന്നതിനെതിരെ കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നിർദേശം