റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വൻവീഴ്ച്ച, 12 വകുപ്പുകളിൽ നിന്നായി 7100 കോടി കുടിശ്ശിക; ധനവകുപ്പിനെതിരെ സിഎജി റിപ്പോർട്ട്

2019 മുതൽ 21 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടാണ് സഭയിൽ വച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമാത്രം 6422 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്
റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വൻവീഴ്ച്ച, 12 വകുപ്പുകളിൽ നിന്നായി 7100 കോടി കുടിശ്ശിക; ധനവകുപ്പിനെതിരെ സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോർട്ട്. റവന്യു കുടിശിക പിരിക്കുന്നതിൽ ധനവകുപ്പിന് വൻ വീഴ്ച്ച പറ്റിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 12 വകുപ്പുകളിൽ നിന്നും 5 വർഷമായി 7100 കോടി രൂപ സർക്കാർ പിരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം. ഇതു മൂലം 11.03 കോടി രൂപയുടെ കുറവുണ്ടായതായും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

2019 മുതൽ 21 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടാണ് സഭയിൽ വച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമാത്രം 6422 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.  

നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തിൽ 7.54 കോടി കുറവുണ്ടായി. വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് മൂലം 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷത്തിന്‍റെ കുറവുണ്ടായി. സ്റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെയും കുറവുണ്ടായതായും സിഎജിയുടെ റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com