ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കൂടെയുണ്ടായിരുന്ന സന്തോഷ് ട്രോഫി താരമായ ഖനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരുക്കേറ്റു
Calicut fb player died in an accident

റിജോൺ ജോസ്

Updated on

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസ് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സന്തോഷ് ട്രോഫി താരമായ ഖനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരുക്കേറ്റു.

കോഴിക്കോട് ക്രിസ്ത്യൻ കോളെജിന് സമീപം ഗാന്ധി റോഡ് മേൽപ്പാലത്തിൽ‌ ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ വീണ ഇരുവരേയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ റിജോൺ മരിക്കുകയായിരുന്നു.

ഈ ആഴ്ച ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള മത്സരത്തിനായി കഴിഞ്ഞ ദിവസമാണ് കാലക്കറ്റ് എഫ്സി ടീമിനെ പ്രഖ്യാപിച്ചത്. ജെഡിടിയിൽ ടീം പരിശീലനത്തിലായിരുന്നു. അതിനിടെയാണ് റിജോൺ ജോസിന്‍റെ അപ്രതീക്ഷിത വിയോഗം.

logo
Metro Vaartha
www.metrovaartha.com