
കാലിക്കറ്റ് സർവകലാശാല
file
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്കു അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകും വരെ ക്ലാസുകൾ ആരംഭിക്കില്ല. കോളെജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനൊടുവിലാണ് തീരുമാനം. വിദ്യാർഥികളോട് ഹോസ്റ്റലുകൾ ഒഴിഞ്ഞു പോകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുളള നടപടി എടുത്തതെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.